ലേഖനങ്ങൾ
ഡോ. പി. കെ. പോക്കർ
ബാബരിയാനന്തര ഇന്ത്യനവസ്ഥകളുടെ ഗ്രാംഷിയന്‍ പുനര്‍വായനകള്‍. രാജ്യത്ത് ഹിന്ദുത്വ അക്രമങ്ങളും അപരവത്കരണവും ആഴത്തില്‍ വേരോടുന്ന സമയത്തും, കേരളത്തില്‍ ഫാഷിസ്റ്റ് വംശീയതയ്ക്കെതിരെ പാട്ടിലെ കവിത കൊണ്ടു തമ്പ്രാക്കളുടെ മുഖത്തുകുത്തുകയാണ് വേടന് എന്ന റാപ്പര്‍. ഈ ഇന്ത്യന്‍ വൈരുധ്യ യാഥാര്‍ഥ്യങ്ങളുടെ പൊരുളിനെ, നവീന മുതലാളിത്തം ചൂഴ്ന്ന വ്യാവസായിക യുഗത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണുകയാണ് ലേഖകന്‍. കലയും സാഹിത്യവും കാലദേശങ്ങള്‍ക്കനുസരിച്ച് എന്നും പരിണമിക്കുന്നവയാണെങ്കിലും, ഒരു പ്രതിരോധ സംസ്കാരം ജനങ്ങളില്‍ ഉണരുന്നത് മര്ദിതവിഭാഗം തിരിച്ചറിവിലൂടെ പ്രതിരോധവര്ഗമായി ഉരുവെടുക്കുമ്പോഴാണ് എന്നു പറഞ്ഞുറപ്പിക്കുന്ന ഗഹനമായ കുറിപ്പുകള്‍. സംസ്കാരവിശകലനത്തില്‍ ഗ്രാംഷിയുടെ വർധിത പ്രസക്തി വിളിച്ചോതുന്ന മൂര്‍ച്ചയും തെളിച്ചവുമുള്ള ചിന്തകൾ.