സംഭാഷണങ്ങൾ
മധ്യപൗരസ്ത്യദേശത്തെ പ്രവാസി മലയാളി സാംസ്കാരിക കൂട്ടായ്മയായ ‘റൂമീസിൽ’അതിഥികളായെത്തി അവിടത്തെ അന്തേവാസികളായ റൂമികളോട് മനസ്സുതുറന്ന് സംഭാഷണങ്ങളിൽ ഏർപ്പെടുന്നവർ. ജീവിതം സത്യസന്ധമായി പറയുന്നവർ. ആലോചനകൾ പങ്കുവയ്ക്കുന്നവർ. കവികൾ, ഗാനരചയിതാക്കൾ, കഥയെഴുത്തുകാർ, ചരിത്രമെഴുത്തുകാർ, ഗവേഷകർ, അഭിനേതാക്കൾ, ശില്പികൾ തുടങ്ങി സോഷ്യോ-കൾച്ചറൽ സ്പേസിനെ സമ്പന്നമാക്കുന്ന പ്രഗല്ഭ വ്യക്തിത്വങ്ങൾ. ആത്മഭാഷണങ്ങളുടെ ഒന്നാം വോള്യത്തിൽ സച്ചിദാനന്ദനും ജോളി ചിറയത്തും റഫീഖ് അഹമ്മദും എമിൽ മാധവിയും എസ്. ഹരീഷും വീരാൻകുട്ടിയും ഷിഹാബുദ്ദീൻ പൊയ്ത്തുംകടവും മനസ്സ് തുറക്കുന്നു.