പുതിയ മരുന്നറിവുകൾ

200.00
In Stock
Price: 200 Title: Puthiya Marunnarivukal Author: Leena Thomas Kappen Publisher: Goosebery Year of publishing: 2025 Edition: 1 Binding: Perfect Cover: Paperback Pages: 144 Category: Health ISBN: 9788198864529
Share:

Book Description

ആരോഗ്യം

ലീന തോമസ് കാപ്പൻ

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും ആധികാരികവും അർഥപൂർണ്ണവുമായ കൃതികളിൽ ഒന്നാണ് ലീന തോമസ് കാപ്പൻ രചിച്ച ‘പുതിയ മരുന്നറിവുകൾ.’ വേദനസംഹാരികളുടെ ഉപയോഗം, ഉറക്കഗുളികകളുടെ പാർശ്വഫലങ്ങൾ, വയറിളക്കവും ഛർദിയും മാരകമാവുന്നതെപ്പോൾ, ചുമമരുന്നുകളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കാൻസറും പുകയിലയും തമ്മിലുള്ള ബന്ധം, മദ്യാസക്തി കാൻസറിനു കാരണമാകുമോ, മരുന്നലർജിയുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി വലുതും ചെറുതുമായ അസുഖങ്ങളുടെ പിടിയിൽ അകപ്പെടുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് കാനഡയിൽ ഫാർമസിസ്റ്റായ എഴുത്തുകാരി. രോഗത്തോടും രോഗികളോടും മരുന്നുകളോടുമുള്ള മനുഷ്യരുടെ സമീപനത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ പ്രേരകമാവുന്ന ഗ്രന്ഥം. ആരോഗ്യരംഗത്ത് ഫാർമസിസ്റ്റുകൾ അവശ്യം നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെ ഓർമ്മപ്പെടുത്തുന്ന പുസ്തകം, ‘നല്ല’ ഡോക്ടറും ‘നല്ല’ രോഗിയും ആയിരിക്കുന്നതിലെ നൈതികതയെക്കുറിച്ചും, വികസിത രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട മരുന്നുകൾ മൂന്നാംലോക രാജ്യങ്ങളിൽ ഉപയോഗത്തിലിരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചും അവബോധം പകരുന്നു.

You may also be interested in...