ലേഖനങ്ങൾ
കെ. കെ. ബാബുരാജ്
രാജ്യത്ത് ഹിന്ദുത്വശക്തികൾ ഭരണത്തുടർച്ച നിലനിർത്തുകയും, ലോകത്ത് പലയിടങ്ങളിലും ഫാഷിസ്റ്റ് പ്രസ്ഥാനങ്ങൾ പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഒപ്പം മനസ്സിനെ മരവിപ്പിക്കുന്ന തരത്തിൽ ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെവരെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രയേലിന്റെ വംശഹത്യയും തുടരുന്നു. ഈ അവസ്ഥയിൽ സാംസ്കാരിക നൈരാശ്യത്തിന് കീഴടങ്ങാൻ പാടില്ലെന്നും, നിശ്ശബ്ദത കുറ്റകരമാണെന്നും ഉറപ്പിച്ചുപറയുകയാണ് ഈ പുസ്തകം. സമകാലീന വിഷയങ്ങളെ ചരിത്രത്തോട് ചേർത്തുവയ്ക്കുന്ന ഇതിലെ ലേഖനങ്ങൾക്ക് വൈയക്തിക പ്രതികരണങ്ങൾ എന്നതിനപ്പുറമുള്ള രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക വിശകലനത്തിന്റേതായ അതിസൂക്ഷ്മ വ്യവഹാരതലങ്ങളുണ്ട്. ഭരണകൂടം മുതൽ വ്യക്തി വരേക്കുമുള്ള നിലകളിൽ, അപരങ്ങളുടെയും പലമകളുടെയും ബലതന്ത്രങ്ങളെ അനിതരസാധാരണമായ ഉൾക്കാഴ്ചയോടെയും കൃത്യതയോടെയും അടയാളപ്പെടുത്തുന്ന കൃതി.