ഡൽഹി യൂണിവേഴ്സിറ്റിയിലും ഐ.ഐ.ടി. റൂർക്കിയിലും ഉപരിപഠനവും, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടി അക്കാദമിക് രംഗത്ത് മികവുതെളിയിച്ച ഡോ. നിയതിയുടെ ആത്മാവിഷ്കാരം. ‘പ്രണയം പരിവർത്തനം ദർശനം’ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി മുപ്പത്തിയാറ് കവിതകൾ. സിന്ധു കോറാട്ട് എഴുതിയ അവതാരികയിൽ നിന്ന്: “കവിത ആത്മാവിൽനിന്ന് പൊട്ടിപ്പുറപ്പെടേണ്ടതാണ്. അതിന്റെ ഭംഗിയും ഒഴുക്കും ഒന്നു വേറെതന്നെയാണ്. ഇതിലെ ഓരോ കവിതയും നൈസർഗികമായ അത്തരം പുറപ്പെടലുകളാണ്. എവിടെയോ തങ്ങിനിന്ന് വീണ്ടും നിശ്ശബ്ദമായി അവ ഒഴുകുന്നു. നല്ലൊരു കവി ഹൃദയം അതിന്റെ എല്ലാ തെളിമയോടെയും ഇതിൽ കാണാം. കവിത എഴുതാൻ കവിത മാത്രം മതി. ഭാഷപോലും അതിൻ്റെ പിറകെ വന്നുകൊള്ളും.”