ഒറ്റവാളി

₹250.00
In Stock
ശീർഷകങ്ങൾ ഇല്ലാത്ത, ശിരസ്സറ്റ 68 കവിതകൾ!
ശീർഷകങ്ങൾക്കുപകരം ക്രൈംനമ്പറുകൾ പേറിനിൽക്കുന്ന കവിതകൾക്ക് ആരോഹണക്രമമോ, അവരോഹണക്രമമോ ഇല്ല. കുറ്റകൃത്യങ്ങളുടെ കുഴമറിച്ചിൽ സൂചിപ്പിക്കുന്നതുപോലെ അവയ്ക്ക് തുടർച്ചയോ കാലക്രമമോ ഇല്ല. ഓരോ കുറ്റകൃത്യവും സ്വതന്ത്രമായ അനുഭവമോ സംഭവമോ ആയിരിക്കുമ്പോൾതന്നെ, മറ്റനേകം അപരാധങ്ങളിലേക്കും ഉപരോധങ്ങളിലേക്കും വഴിനടത്തുന്ന മനുഷ്യമനസ്സിൻ്റെ ഇരുളടഞ്ഞ ഇടനാഴികൾ കൂടിയാണ്. ക്രമം തെറ്റിയ നമ്പറുകൾ വായനയുടെ പരിചിതമായ വഴികളെ തെറ്റിക്കുന്നു. ആരാണ് കുറ്റവാളി? കുറ്റവാളിയെന്ന് മുദ്രകുത്തുന്ന ആൾക്കൂട്ടം / അധികാരം എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നത്? നീതിയും നിയമവും ഒരേവഴിയിലാണോ സഞ്ചരിക്കുന്നത്? അനേകം ചോദ്യങ്ങളുടെ അതിസൂക്ഷ്മ അടരുകളിലേക്കാണ് 'ഒറ്റവാളി'യുടെ ഏകാന്തസഞ്ചാരങ്ങൾ. കവിതകളുടെ ശീർഷകങ്ങളെല്ലാം അധികാരത്തിൻ്റെ, അനീതിയുടെ മൂർച്ചയാൽ ഛേദിക്കപ്പെട്ടതാണെന്നും അനുചിതമായ ശിരസ്സുകൾ തുന്നിച്ചേർക്കാമെന്നും, മുൻധാരണകളെ ഒറ്റയടിക്ക് ശീർഷാസനത്തിൽ നിർത്തുന്നുണ്ട്, 'മുൻകൂർ ജാമ്യ'ത്തിൽ കവി.
മനുഷ്യനെന്നനിലയിൽ അപ്പാടെ തകർത്തുകളയുന്ന നിസ്സഹായതകളിൽനിന്നുള്ള ആന്തരിക നിലവിളികളാണ് അനൂപിൻ്റെ കവിതകളെന്ന് 'എഫ് ഐ ആറിൽ' സിന്ധു കോറാട്ട്
Category:
Share:

Book Description

ഒറ്റവാളി

കവിതകൾ

അനൂപ് ചന്ദ്രൻ

വില: ₹250

Title: Ottavaali

Author: Anoop Chandran

Publisher: Goosebery

Year of publishing: 2026

Edition: 1

Binding: Perfect

Cover: Paperback

Pages: 140

ISBN: 9788199682078

You may also be interested in...