ചന്ദ്രനും ഉദിക്കാറുണ്ട്

200.00
In Stock
Title: Chandranum Udhikkarundu Author: Rajeev Govindan Category: Poems Publisher: Goosebery Year of publishing: 2025 Edition: 1 Binding: Perfect Cover: Paperback Pages: 96 ISBN: 9788199328471 വില: ₹200
Share:

Book Description

കവിതകൾ

രാജീവ് ഗോവിന്ദൻ

‘ഓർഡിനറി’, ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘വെള്ളിമൂങ്ങ’, ‘അനാർക്കലി’, ‘ആറാട്ട്’, ‘തട്ടാശ്ശേരി കൂട്ടം’ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഗാനരചയിതാവും ‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവുമായ രാജീവിൻ്റെ അഞ്ചാമത്തെ പുസ്‌തകമാണ് ‘ചന്ദ്രനും ഉദിക്കാറുണ്ട്’. അമ്പത്തെട്ട് കവിതകളാണ് ഉള്ളടക്കം. ജോളി ചിറയത്ത് എഴുതിയ അവതാരികയിൽ നിന്ന്: “രാജീവിൻ്റെ കവിതകളിൽ എമ്പാടും ഞാൻ കടലു കണ്ടു; കടലല്ല, കടലുകൾ. ഒരേ കടലല്ല, അനേകം കടലുകൾ. കടലില്ലാതൊരു കവിതയില്ലെന്നതുപോലെ, അത്രയേറെ തീവ്രവും ദീപ്തവുമാണ് കവിതകളിലെയെല്ലാം കടൽ സാന്നിധ്യം. പ്രത്യക്ഷത്തിൽ ഇല്ലാത്തപ്പോഴും ഒരദൃശ്യ സാന്നിധ്യമായി
കടൽ അയാളുടെ ഒട്ടുമിക്ക കവിതകളിലും കടന്നുവരുന്നു, ചിലപ്പോൾ മൃദുവായി ഹൃദയപൂർവം മന്ത്രിക്കുന്നു; മറ്റുചിലപ്പോൾ അശാന്തമായി ആർത്തിരമ്പുന്നു. അങ്ങനെ സാന്നിധ്യവും വിരഹവുമായി, ശാന്തിയും അശാന്തിയുമായി, പ്രണയവും പ്രക്ഷുബ്‌ധതയുമായി പലതരം കടലാഴങ്ങൾ താണ്ടിയാണ് രാജീവിൽ കവിത കുറുകുന്നത്.
ആഴങ്ങളുടെ, സ്വപ്‌നങ്ങളുടെ കടൽജലത്തിൽ സദാ അലയുന്നവനാണ് രാജീവ് ഗോവിന്ദൻ എന്ന കവി.”

You may also be interested in...