അലനെല്ലൂര്

200.00
In Stock
Title: Alanellooru Author: Usha Punathil Category: Poems Publisher: Goosebery Year of publishing: 2025 Edition: 1 Binding: Perfect Cover: Paperback Pages: 144 ISBN: 9788198864598 വില: ₹200
Share:

Book Description

കവിതകൾ

ഉഷ പുനത്തിൽ

ഉഷ പുനത്തിലിൻ്റെ ആദ്യ കവിതാസമാഹാരം. ‘തോറ്റവരുടെ തീവണ്ടി’, ‘പെരിപ്ലാനേറ്റ അമേരിക്കാന’, ‘ഉഭയജീവിതം’, ‘സെക്കുലർ കുറുക്കൻ’, ‘നിനക്കുമെനിക്കും’, ‘ചാനൽക്കാഴ്ചകൾ’, ‘ഒലിവ് ഒരു ഭാഷയാണ്’, ലോകസുന്ദരൻ വരാഞ്ഞാൽ’, ‘മരങ്ങളറിയാതെ കാടുപോകുന്നു’, ‘തൂവൽപ്പുഴ’ തുടങ്ങി നാല്പത്തിമൂന്ന് കവിതകളാണ് ഉള്ളടക്കം. കെ. സി. നാരായണനാണ് അവതാരിക എഴുതിയിരിക്കുന്നത്. അവതാരികയിൽ നിന്ന്: “ഈ സമാഹാരത്തിലെ ഏറ്റവും ശക്തിയുള്ള രാഷ്ട്രീയ കവിതയാണ് ‘സുമംഗലി’. ഇതൊരു
രാഷ്ട്രീയക്കൊലയാണ് എന്ന സൂചന ഉണ്ട്. എത്ര വെട്ടുകൾ എന്നു പറയുന്നില്ല. അമ്പത്തൊന്നാവാം, അതിൽ താഴെയുമാവാം. ഒറ്റവെട്ടിന് മരിച്ചതുമാവാം. എന്തായാലും അയാളുടെ പെണ്ണ് സുമംഗലിയാണ് എന്ന് തീർച്ച, അവൾക്കും തീർച്ച. അവളുടെ ഈ മനോഭാവമാണ് കവിതയുടെ രാഷ്ട്രീയം നിർണ്ണയിക്കുന്നത്. ജീവിച്ചിരിക്കുന്ന മനുഷ്യൻ പൊടുന്നനെ ഒരു ശവമായി മാറുന്നതിലും ഒരു രാഷ്ട്രീയമുണ്ട്. അതാണ് സുമംഗലിയിൽ തെളിയുന്നത്.

You may also be interested in...