⁠പ്രണയബുദ്ധ

200.00
In Stock
Title: Pranayabuddha Author: Smitha Sailesh Category: Poems Publisher: Goosebery Year of publishing: 2026 Edition: 1 Binding: Perfect Cover: Paperback Pages: 120 ISBN: 9788199328402
Category:
Share:

Book Description

മുപ്പത്തഞ്ച് കവിതകളാണ് ഉള്ളടക്കം. ‘വസന്തം പ്രണയത്തിനയച്ച കത്തുകൾ’ എന്ന കവിതാസമാഹാരത്തിലൂടെ ശ്രദ്ധേയയായ സ്മിത സൈലേഷ്, പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’ എന്ന സിനിമയുടെ തിരക്കഥാകാരി കൂടിയാണ്.

സ്മിതയുടെ കവിതകളില്‍ സങ്കടംകൊണ്ട് വേലികെട്ടി നിർത്തിയ പുഴയുടെ ഒഴുക്കുണ്ട് എന്ന് അവതാരികയിൽ പ്രിയനന്ദനൻ പറയുന്നു. അതിൽ “കാണാതെ പോകുന്ന മനുഷ്യരുടെ ഗര്‍ഭച്ചരട് മുറിച്ചെറിഞ്ഞ ചോരപ്പാടുകളുണ്ട്. പ്രണയത്തിന്റെ ഉന്മാദങ്ങളില്‍പ്പെട്ട് വിടരാനാകാതെ പൊഴിഞ്ഞുപോയ പൂക്കളുടെ ആത്മരോഷമുണ്ട്. കാട്ടിലകപ്പെട്ടു ചിറകു നഷ്ടമായ ഒരു നക്ഷത്രക്കുഞ്ഞിന്റെ നിലവിളിയുണ്ട്. ആത്മരോഷത്തില്‍പ്പെട്ട് ആത്മഹത്യാമുനമ്പു കടന്നുപോകുന്നവരുടെ തൊണ്ടയിലെ ഉണങ്ങാത്ത മുറിവുകളുണ്ട്‌. അങ്ങനെയങ്ങനെ പറഞ്ഞും പറഞ്ഞും തീരാത്തവരുടെ ആത്മകവിതകൾ നിറച്ചും ഉണ്ട്. വായനകൊണ്ട് മുറിഞ്ഞും ഉണങ്ങാതെയും നമുക്കിത് സ്വീകരിക്കാം; ഉപ്പുകാറ്റുകൊണ്ട് ഇത് മുളപൊട്ടിക്കൊണ്ടിരിക്കട്ടെ…”

 

You may also be interested in...