മനുഷ്യ-മൃഗ സംഘർഷം നാൾക്കുനാൾ അധികരിക്കുന്ന കാലത്തിൻ്റെ കൈയൊപ്പ് പതിഞ്ഞ മനോഹരമായ നോവൽ. ഉടലുകൾ മാത്രമല്ല, ഉയിരുകളുമുള്ള അസ്തിത്വമായി ആനകൾ മാറുന്ന അപൂർവത. ഗ്രാമീണജീവിതത്തിൻ്റെ യാഥാർഥ്യങ്ങളെ, തലമുറകൾക്കിടയിലെ സംഘർഷങ്ങളെ, തൊഴിൽ ജീവിതത്തിൻ്റെ സാംസ്കാരികമാനങ്ങളെ, പ്രണയനഷ്ടങ്ങളുടെ ഉള്ളുരുക്കങ്ങളെ, സങ്കീർണ്ണമായ സംഘർഷസ്ഥലികളിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യമനസ്സിനെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഭാഷാരസതന്ത്രം. കലിപൂണ്ട ആനകളുടെ കാൽപ്പാടുകൾക്കിടയിലൂടെ
മനുഷ്യജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങളിലേക്കും ആന്തരാർഥങ്ങളിലേക്കുമാണ്
വായനക്കാരുടെ ഉദ്വേഗജനകമായ യാത്ര.